കോഴിക്കോട്: കമ്പി, സിമന്റ് തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് നിയന്ത്രിക്കണമെന്ന് ലെൻസ്‌ഫെഡ് ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് പി.ടി അബ്ദുള്ളക്കോയ അദ്ധ്യക്ഷനായിരുന്നു. അജിത് കുമാർ, ട്രഷറർ വി.കെ പ്രസാദ് , ടി.കെ സദാനന്ദൻ, പ.ടി സുരേന്ദ്രൻ, പി. മമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച് ഹാരിസ് സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.