ഒളവണ്ണ: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറ് സ്ഥലങ്ങളിൽ പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഇതിനായി തുക അനുവദിച്ചത്.
കമ്പിളിപറമ്പ്, ഒളവണ്ണ ബസാർ, പാല, പാലാഴി, അത്താണി, നടക്കാവ്, കോന്തനാരി എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, വൈസ് പ്രസിഡന്റ് എൻ.ജയപ്രശാന്ത്, മെമ്പർമാരായ കെ.കെ.ശുഭ, വി.മുസ്തഫ, എം.സിന്ധു, പി.മിനി, ഉഷാദേവി, ബിന്ദു ഗംഗാധരൻ, കെ.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ എന്നിവർ സംസാരിച്ചു.