march
കളക്ടറേറ്റിനു മുന്നിൽ ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ മേഖലയിലെ തൊഴിലാളികൾ സംഘടിപ്പിച്ച ധർണ

കോഴിക്കോട്: ഓട്ടോ - ടാക്‌സി ചാർജ് പരിഷ്‌കരിക്കുക തുടങ്ങിയ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ ഓട്ടോ - ടാക്‌സി - ലൈറ്റ് മോട്ടോർ മേഖലയിലെ തൊഴിലാളികൾ കളക്ടറേറ്റിലേക്കും ജോയിന്റ് ആർ.ടി.ഒ. ഓഫീസുകളിലേക്കും മാർച്ച് നടത്തി. ധർണ്ണയും നടത്തി.

ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിലായിരുന്നു സമരം. കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി.കെ.പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. എം.ബിജുലാൽ അദ്ധ്യക്ഷത വഹിച്ചു. പി.ഹേമന്ദ്കുമാർ സ്വാഗതവും സി.പി.മജീദ് നന്ദിയും പറഞ്ഞു.

കൊടുവള്ളി ജോയിന്റ് ആർ.ടി.ഒ ഓഫീസ് ധർണയുടെ ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ.മമ്മു നിർവഹിച്ചു. രാമനാട്ടുകര, നന്മണ്ട, കൊയിലാണ്ടി, വടകര, പേരാമ്പ്ര ജോയിന്റ് ആർ.ടി.ഒ. ഓഫീസിന് മുന്നിലേക്കും മാർച്ചും നടത്തി.