covid

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ വിതരണത്തിന്റെ ആദ്യഘട്ടത്തിൽ രണ്ടാം ദിവസം 11 സെന്ററുകളിലായി 652 പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ 67 പേർക്കും ഗവ. ജനറൽ ഹോസ്പിറ്റലിൽ 56 പേർക്കും കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ 55 പേർക്കുമാണ് വാക്‌സിൻ നൽകിയത്. മറ്റിടങ്ങളിലെ കണക്ക് ഇങ്ങനെ: നാദാപുരം താലൂക്ക് ആശുപത്രിയിൽ - 43, പേരാമ്പ്ര താലൂക്ക് ആശുപത്രി - 83, മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ - 36, നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ - 70, പനങ്ങാട് എഫ് എച്ച് സി - 69, ജില്ലാ ആയുർവേദ ഹോസ്പിറ്റൽ - 69, ഫറോക്ക് ഇ.എസ്‌.ഐ ഹോസ്പിറ്റൽ - 65, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ -

39. കൊവിഡ് 385; രോഗമുക്തർ 350

ജില്ലയിൽ 85 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 376 പേർക്കും അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ രണ്ടു പേർക്കുമാണ് രോഗബാധ. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല.

പുതുതായി വന്ന 1230 പേരുൾപ്പെടെ ജില്ലയിൽ 22,184 പേർ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളോടെ വന്ന 77 പേർ ഉൾപ്പെടെ 963 പേർ ആശുപത്രികളിൽ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 9,362 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 350 പേർ കൂടി രോഗമുക്തരായി.


 ഉറവിടം വ്യക്തമല്ലാത്തവർ
തൂണേരി 1, കൂരാച്ചുണ്ട് 1, കോഴിക്കോട് കോർപ്പറേഷൻ 2, ചക്കിട്ടപ്പാറ 1, ഫറോക്ക് 1, എടച്ചേരി 1.


 സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 94 (കാരപ്പറമ്പ്, വേങ്ങേരി, നരിപ്പറ്റ, ബേപ്പൂർ, കാരന്തൂർ, എരഞ്ഞിപ്പാലം, പുതിയറ, കരുവിശ്ശേരി, ബിലാത്തിക്കുളം, മേരിക്കുന്ന്, ചക്കോരത്തുകുളം, തിരുത്തിയാട്, നല്ലളം, ചെലവൂർ, കല്ലായ്, എടക്കാട്, കോട്ടൂളി, കുറ്റിയിൽതാഴം, നടക്കാവ്, കിണാശ്ശേരി, കുളങ്ങരപീടിക, പട്ടയിൽതാഴം, എലത്തൂർ, വെസ്റ്റ്ഹിൽ), അഴിയൂർ 18, എടച്ചേരി 10, ഫറോക്ക് 15, കടലുണ്ടി 12, കായക്കൊടി 11, കുന്ദമംഗലം 7, മണിയൂർ 5, മാവൂർ 13, നടുവണ്ണൂർ 5, നന്മണ്ട 10, നരിപ്പറ്റ 15, ഒളവണ്ണ 12, ഓമശ്ശേരി 8, പെരുമണ്ണ 8, രാമനാട്ടുകര 7, തലക്കുളത്തൂർ 11, തിരുവണ്ണൂർ 8, തിരുവമ്പാടി 9, വടകര 9.