മടവൂർ: ജോലി ചെയ്യുന്നതിനിടയിൽ മരം വീണ് നട്ടെല്ല് പൊട്ടി കിടപ്പിലായ അരീക്കുഴിയിൽ ഷാജഹാന്റെ ചികിത്സക്കും കുടുംബത്തിന്റെ സംരക്ഷണത്തിനും നാട്ടുകാർ സഹായ കമ്മറ്റി രൂപീകരിച്ചു. മുക്കടം കാട് മസ്ജിദു റഹ്‌മ മഹല്ല് കമ്മറ്റി വിളിച്ചു ചേർത്ത വിവിധ മത - രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം പി ടി എ റഹീം എം.എൽ.എ ഉൽഘാടനം ചെയ്തു.
പി അഷ്‌റഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി കെ അബ്ദുൽ റഹ്‌മാൻ ബാഖവി, സുലൈമാൻ ദാരിമി, കെ സി അബു, അടുക്കത്ത് രാഘവൻ, സി പി അസീസ്, പുറ്റാൾ മുഹമ്മദ്, ടി അലിയ്യ്, ചോലക്കര മുഹമ്മദ്, മണി കണ്ണൻകര, സി പി കിഷോർ കുമാർ, ഭാസ്കരൻ, ബാബു മോൻ, ടി കെ പുരുഷോത്തമൻ, വിനോദരൻ സി, എൻ പി സുരേഷ്, എ പി ഷമീർ, അജേഷ് കെ പി എന്നിവർ സംസാരിച്ചു. അബ്ദുൽ ജലീൽ സഖാഫി സ്വാഗതവും എം പി മരക്കാർ ഹാജി നന്ദിയും പറഞ്ഞു.
ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായി കെ സി അബു (ചെയർമാൻ ), പി അഷ്‌റഫ് ഹാജി (കൺവീനർ ), അബ്ദുൽ അസീസ് എ പി (ഫൈനാ. കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.