കോഴിക്കോട്: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കീഴിൽ ബേപ്പൂർ പോർട്ടിൽ നടക്കുന്ന ജോലി മംഗലാപുരത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി യുടെയും എസ്.ടി.യു യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ബേപ്പൂർ പോർട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി.
എസ്.ടി.യു അഖിലേന്ത്യാ സെക്രട്ടറി യു.പോക്കർ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ. എ.ഇ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജാഫർ സക്കീർ, ഡോ.എം.പി പത്മനാഭൻ, എ.ടി അബ്ദു, ഷമീൽ തങ്ങൾ, എം മമ്മദ് കോയ, ടി.കെ.എ ഗഫൂർ, വി.പി.എ ജബ്ബാർ, എ.എം അനിൽ കുമാർ, സി. നവാസ്, യു ബാബു എന്നിവർ സംസാരിച്ചു. എം.ഐ മുഹമ്മദ് ഹാജി സ്വാഗതവും എം.മുഹമ്മദ് നദീർ നന്ദിയും പറഞ്ഞു.