തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച അജൈവ പാഴ് വസ്തുക്കൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് 'ക്ലീൻ കേരള' കമ്പനിക്ക് കൈമാറി. 1,003 കിലോ പാഴ് വസ്തുക്കളാണ് കയറ്റി വിട്ടത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ , പഞ്ചായത്തംഗം ഷൗക്കത്തലി, ശുചിത്വമിഷനിലെ ഉദ്യോഗസ്ഥരായ നാസർ ബാബു , സൂര്യ , സെമി , ഹരിത സഹായ സ്ഥാപനം പ്രതിനിധി ടി .ഇ റിനിൽ ,ഹരിത കേരള മിഷൻ റിസോൾസ് പേഴ്സൺ ഡോണ ഫ്രാൻസീസ്, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഈ മാസം 26ന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഹരിതകർമ്മ സേനയ്ക് ചെക്ക് കൈമാറുന്നതിന്റെ മുന്നോടിയായാണ് പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. വരും ദിവസങ്ങളിലും അജൈവ പാഴ്‌വസ്തുക്കൾ തരംതിരിച്ച് കൈമാറും .