കോഴിക്കോട്: കോഴിക്കോട് - ബാലുശ്ശേരി റോഡിലെ ടാറിംഗ് പ്രവൃത്തി കക്കോടി മുതൽ കക്കോടി മുക്ക് വരെ തുടങ്ങുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കോഴിക്കോട് നിന്നു ബാലുശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കക്കോടിയിൽ നിന്നു തിരിഞ്ഞു കൂടത്തുംപൊയിൽ അംശക്കച്ചേരി വഴി പോകണം.