കോഴിക്കോട്: കർഷകവിരുദ്ധ കർഷക ബിൽ ഉൾപ്പെടെുയുള്ള ജനദ്രോഹ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുക തന്നെ വേണമെന്ന് ജനധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി ജോസഫ് പറഞ്ഞു.
പാചകവാതകത്തിന്റെയും പെട്രോൾ - ഡീസൽ എന്നിവയുടെയും നിരക്ക് വർദ്ധന പിൻവലിക്കാനും കേന്ദ്രം തയ്യാറാവൻണം.
പാർട്ടി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ. ബാബു ബെനഡിക്ട് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് മാസ്റ്റർ, മുഹമ്മദാലി, ജേക്കബ്, ടോമി മണിമല, എ.പി ജോർജ് എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ സന്തോഷ് നന്ദി പറഞ്ഞു.