കോഴിക്കോട്: ബേപ്പൂരിൽ കോൺഗ്രസ് മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു. ആദ്യഅംഗത്വം എടത്തൊടി മാധവന് നൽകി ഡി. സി. സി സെക്രട്ടറി ഗംഗേഷ് ഉദ്ഘാടനം നിർവഹിച്ചു.
ടി. പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒ.കെ മൻസൂർ അലി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, പുതുതായി തിരഞ്ഞെടുത്ത മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് വിനോദ് കുമാർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മനാഫ് മൂപ്പൻ, സി. എ സെഡ് അസീസ്, ഒ. പി രാജൻ, ഷർഷാദ്, റാഷിദ്, ഫൈസൽ, എന്നിവർ സംസാരിച്ചു. കെ.പുഷ്പരാജൻ സ്വാഗതവും സുരേഷ് അരിക്കനാട്ട് നന്ദിയും പറഞ്ഞു