കോഴിക്കോട്: ജില്ലയിൽ കൊവിഡ് വാക്സിനേഷൻ വിതരണത്തിന്റെ മൂന്നാം ദിനത്തിൽ 11 സെന്ററുകളിലായി 571 പേർക്ക് വാക്സിൻ നൽകി. മെഡിക്കൽ കോളേജിൽ 63 പേർക്കും, ഗവ. ജനറൽ ആശുപത്രിയിൽ 80 പേർക്കും, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ 20 പേർക്കും നൽകി. നാദാപുരം താലൂക്ക് ആശുപത്രിയിൽ 27, പേരാമ്പ്ര താലൂക്ക് ആശുപത്രി 42, മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ 40, നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ 48 , പനങ്ങാട് എഫ്.എച്ച്.സി 64 , ജില്ലാ ആശുപത്രി വടകര 60, ഫറോക്ക് ഇ. എസ്.ഐ ആശുപത്രി 57, ആസ്റ്റർ മിംസ് 70 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ച മറ്റുള്ളവർ.
481 പോസിറ്റീവ് കേസുകൾ;
രോഗമുക്തർ 460
കോഴിക്കോട് : ജില്ലയിൽ 481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 461 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയവരിൽ മൂന്ന് പേർക്ക് പോസിറ്റിവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല.
ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 460 പേർ കൂടി രോഗമുക്തിരായി. പുതുതായി വന്ന 1,107 പേർ ഉൾപ്പെടെ ജില്ലയിൽ 22,048 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 9083 പേർ പ്രവാസികളാണ്. 953 പേർ ആശുപത്രികളിലാണുള്ളത്. ജില്ലയിൽ ഇതുവരെ 2,47,348 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ 6,149 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 137 (കാരപ്പറമ്പ്, വേങ്ങേരി, ബേപ്പൂർ, ചേവായൂർ, നെല്ലിക്കോട്, മേരിക്കുന്ന്, കോട്ടൂളി, എരഞ്ഞിക്കൽ, പുതിയപാലം, പാറോപ്പടി, ചെട്ടിക്കുളം, നടക്കാവ്, തിരുവണ്ണൂർ, മാങ്കാവ്, ചെലവൂർ, എടക്കാട്, ഈസ്റ്റ്ഹിൽ, കുണ്ടുപറമ്പ്, കൃഷ്ണൻ നായർ റോഡ്, മലാപ്പറമ്പ്, കരിക്കാംകുളം, ചാലപ്പുറം, കുതിരവട്ടം, വെളളിമാടുകുന്ന്, പുതിയറ, അരക്കിണർ, തണ്ണീർപന്തൽ, ചുങ്കം, വേങ്ങേരി, കണ്ണാടിക്കൽ, മൊകവൂർ, കരുവിശ്ശേരി, കുറ്റിയിൽത്താഴം, തോട്ടുമ്മാരം, ചെറുവണ്ണൂർ, കൊമ്മേരി, എലത്തൂർ, ഗോവിന്ദപുരം, കുണ്ടുങ്ങൽ), മേപ്പയ്യൂർ 18, കുന്ദമംഗലം 15, കക്കോടി 15, ഒളവണ്ണ 15, കൊയിലാണ്ടി 14, വടകര 14, കാവിലുംപാറ 13, ഉള്ള്യേരി 12, കൂരാച്ചുണ്ട് 10, പയ്യോളി 10, ചേമഞ്ചേരി 8, ഫറോക്ക് 8, വില്യാപ്പളളി 8, അത്തോളി 7, പുതുപ്പാടി 7, ചേളന്നൂർ 6, തിരുവമ്പാടി 6, കീഴരിയൂർ 5, കിഴക്കോത്ത് 5, കൊടുവളളി 5, മുക്കം 5, ഉണ്ണിക്കുളം 5.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 6, ഒളവണ്ണ 3, കടലുണ്ടി 2, ചെക്യാട് 1, ചേളന്നൂർ 1, ഫറോക്ക് 1, നാദാപുരം 1, പെരുമണ്ണ 1, വാണിമേൽ 1.