lockel
അറപ്പുഴ പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നടന്ന നിൽപ്പ് സമരം

​​രാമനാട്ടുകര:അറ്റകുറ്റപ്പണികൾ നടത്താതെ ടാറിളകി കുണ്ടുംകുഴിയുമായ അറപ്പുഴ പാലത്തിൽ ഗതാഗതകുരുക്ക് പതിവാകുന്നു. മാസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ​ഫാറൂഖ് കോളേജ് ​ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ​പാലത്തിൽ ​നിൽപ്പ് സമരം നടത്തി. ജാഗ്രതാ സമിതി ചെയർമാൻ ഷിറാസ് കുണ്ടുകുളം,​ കൺവീനർ അൽത്താഫ് പമ്മന , വിനോദ് കുമാർ കുറുപ്പ് , സുലൈഖ രാമനാട്ടുകര , റാഫി മാ​ന്ത്ര​മ്മൽ , സുകുമാരൻ , അബ്ദുറഹ്മാൻ.കെ , ഷുക്കൂർ മുണ്ടോത്ത് എന്നിവർ പ്രസംഗിച്ചു.