മുക്കം: ആദിവാസികളുടെ ഭൂമി സംരക്ഷിഷിക്കാനുള്ള സി.പി.ഐ സമരത്തിനിടെ ഭൂവുടമകളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട എം.കെ.സുകുമാരൻ നായർ, പി.കെ.രാമൻ മുത്തൻ എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ അൻപതാംവാർഷികം 21 ന് വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. പ്രഭാതഭേരി, പുഷ്പാർച്ചന, പ്രകടനം,പൊതു സമ്മേള്ളം എന്നിവയുണ്ടാവും. വൈകിട്ട് അഞ്ചിന് മുരിങ്ങമ്പുറായി അങ്ങാടിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ ഉദ്ഘാടനം ചെയ്യും.