kunnamangalam-news
സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്:സംസ്ഥാന സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടും കാണിച്ച വഞ്ചനയ്ക്കെതിരെ സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ .സംസ്ഥാന സെക്രട്ടറി.എൻ.ശ്യാംകുമാർ,​ വൈസ് പ്രസിഡന്റ് പി.കെ അരവിന്ദൻ, എൻ.ജി.ഒ.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ, സെറ്റോ ജില്ലാ കൺവീനർ ഷാജു.പി. കൃഷ്ണൻ, എച്ച്.എസ്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി. എം.റിയാസ്, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ഡോ.ജിജിത്ത്,​ യു.എസ്.എ.എച്ച്.എസ്.ടി.എ.ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോൺ, കെ.പി.സി.ടി.എ സംസ്ഥാന ട്രഷറർ ഡോ.മുഹമ്മദലി,​സജീവൻ കുഞ്ഞോത്ത്, മുജീബ് റഹ്മാൻ.പി , പ്രേംനാഥ് മംഗലശേരി,ടി അശോക് കുമാർ, എം.ടി.മധു, ബിനു കോറോത്ത്, ഷിബു.എം, അസ്മത്തുള്ളഖാൻ, കെ.കെ.പ്രമോദ് ,വി. കെ.രമേശൻ,. പി. എം. ശ്രീജിത്ത്,​ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.