കോഴിക്കോട്: കോട്ടയത്ത് പൊലീസ് സ്‌റ്റേഷൻ അടിച്ചതകർത്തതുൾപ്പെടെ നിരവധി കേസുകളിലെ പ്രതി കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി കൈതമലത്താഴത്ത് ബിലാലിനെ (24) ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താൻ പൊലീസ് കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു സ്റ്റേഷനിലെ അക്രമസംഭവം. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി വധശ്രമകേസുൾപ്പെടെ 24 കേസുകളിലെ പ്രതിയാണ് ബിലാൽ.
കോട്ടയം പോലീസ് സ്‌റ്റേഷൻ അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട് ബിലാൽ കോട്ടയം ജയിലിൽ റിമാൻഡിലാണ്.