lockel
രാമനാട്ടുകരയിൽ ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉ​ദ്​ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ​ നിർവഹിക്കുന്നു

രാമനാട്ടുകര: നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും വഴിയോരക്കച്ചവടക്കാർക്കും പ്രാഥമിക സൗകര്യം ഒരുക്കുന്നതിനായി നടപ്പിലാക്കുന്ന ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉ​ദ്​ഘാടനം രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ​ റഫീഖ്​ നിർവഹിച്ചു. 12 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം പണിയുന്നത്​.വൈസ് ചെയർമാൻ ​ കെ.സുരേഷ് കുമാർ അ​ദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ​സ്റ്റാന്റിംഗ് ​കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൾ ലത്തീഫ്​ ​, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ടി നദീറ, വി.എം പുഷ്പ, സഫ റഫീക്ക്, കെ .എം യമുന, കൗൺസിലർമാരായ സി .ഗോപി, എം .കെ ഗീത, പി .കെ സജ്ന, ജസ്ന, അനിൽകുമാർ മേലാത്ത്, അൻവർ സാദിഖ്, കെ.പുഷ്പ, രാഷ്ടീയ പാർട്ടി പ്രതിനിധികളായ കെ.കെ മുഹമ്മദ് കോയ, പി .കെ അസീസ് മാസ്റ്റർ, പാലക്കൽ റസാഖ് എന്നിവർ ​ സംസാരിച്ചു.