കൽപ്പറ്റ: ഡി.എം.ആർ.സിക്ക് ഫണ്ട് നൽകാതെ സംസ്ഥാന സർക്കാർ നഞ്ചൻകോട്-വയനാട്-നിലമ്പൂർ റെയിൽപാത അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മറ്റി കൽപ്പറ്റ കളക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡോ: ഇ.ശ്രീധരനുമായി ചർച്ച നടത്തി ഡി.എം.ആർ.സിക്ക് റെയിൽപാത പ്രവർത്തികളുമായി മുന്നോട്ടു പോകാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ.
സംസ്ഥാന സർക്കാറിന്റെ പ്രാദേശിക താൽപ്പര്യവും സമ്മർദ്ദ ലോബിക്ക് വഴങ്ങിയതിന്റെ ഫലവുമാണ് നഞ്ചൻകോട്-നിലമ്പൂർ പാത അട്ടിമറിക്കാൻ കാരണമെന്ന് ആക്ഷൻ കമ്മറ്റി ആരോപിച്ചു.
ക്രൈസ്തവസഭകൾ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിവിധ മുസ്ലീം സംഘടനകൾ, സാമൂഹ്യ സംഘടനകൾ, വിവിധ ക്ലബ്ബുകൾ മുതലായവ സമരത്തിൽ പങ്കാളികളായി. ധർണ്ണ ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. ഒരുമിച്ചു നിൽക്കേണ്ട സാഹചര്യത്തിൽപ്പോലും രാഷ്ട്രീയ കക്ഷികൾ വയനാടിനു വേണ്ടി ഒരുമിക്കാൻ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന്റെ ജനത്രിനിധികൾ ഈ പ്രദേശത്ത് ജനിച്ചുവളർന്നവരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആക്ഷൻ കമ്മറ്റി കൺവീനർ അഡ്വ:ടി.എം.റഷീദ് ആമുഖ പ്രഭാഷണം നടത്തി. വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വാസുദേവൻ, എസ്.എൻ.ഡി.പി കൽപ്പറ്റ യൂണിയൻ പ്രസിഡന്റ് മോഹനൻ, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് മുരളി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഹാരിസ് ബാഖവി, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.പി.യൂസഫ് ഹാജി, മലബാർ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ, മാനന്തവാടി രൂപത പ്രതിനിധി ഫാ:ജോസ് വടയാപറമ്പിൽ, യാക്കോബായ സഭാ പ്രതിനിധി ഫാ:ഡോ:മത്തായി അതിരമ്പുഴ, ഓർത്തഡോക്സ് സഭ പ്രതിനിധി ടി.കെ.പൗലോസ്, സഭാ ട്രസ്റ്റി രാജൻ തോമസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് യൂനുസ്.ടി.പി, സംയുക്ത മഹല്ല് കമ്മറ്റി സെക്രട്ടറി പി.പി.അബ്ദുൾഖാദർ, കേരള മുസ്ലീം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി അമ്പിളി ഹസ്സൻ, കർഷക പുരോഗമന സമിതി പ്രസിഡന്റ് പി.എം.ജോയി, സുവർണ്ണ കേരള-കർണ്ണാടക സമാജം കർണ്ണാടക സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺ തയ്യിൽ, ക്രിസ്ത്യൻ കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാലു മേച്ചേരിൽ, വൈ.എം.സി.എ ജില്ലാ പ്രസിഡന്റ് ബിജു തിണ്ടിയത്ത്, ജില്ലാ ഫ്‌ലോറി കൾച്ചറൽ പ്രസിഡന്റ് ജേക്കബ് ബത്തേരി, കർഷക സംഘം ജില്ലാ പ്രസിഡന്റ് അഡ്വ:ഖാലിദ് രാജ, സീനിയർ ചേമ്പർ പ്രസിഡന്റ് ജോസ്‌കുട്ടി, സാദിക് നീലിക്കണ്ടി (റോട്ടറി ക്ലബ്ബ്), ഓയിസ്‌ക പ്രസിഡന്റ് സത്യനാഥ്, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി അബ്ദുൾ മനാഫ്, വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാ പ്രസിഡന്റ് സൈമൺ, വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി.വൈ.മത്തായി, മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗ് പ്രസിഡന്റ് സംഷാദ്, ഗാന്ധി ദർശൻ വേദി പ്രസിഡന്റ് ജോയിച്ചൻ വർഗ്ഗീസ്, ഗഫൂർ വെണ്ണിയോട്, അഡ്വ:ജോസ് തണ്ണിക്കോട്, സാം പി മാത്യു, മോഹൻ നവരംഗ്, വിവേക് വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.