സുൽത്താൻ ബത്തേരി : വനമേഖലയിലൂടെ കടന്നുപോകുമ്പോൾ റോഡരുകിലോ, വനത്തിലോ മാലിന്യം നിക്ഷേപിച്ചാൽ ഇനിമുതൽ തൽസമയം പിഴ. രണ്ടായിരം രൂപയാണ് ഏറ്റവും ചുരുങ്ങിയ പിഴ.
മാലിന്യം നിക്ഷേപിക്കുന്നതിന് പുറമെ വനമേഖലയിലെ റോഡിൽ വാഹനം പാർക്ക് ചെയ്താലും വേഗത പരിധി 30 കിലോമീറ്ററിൽ കൂടിയാലും പിഴ അടയ്ക്കണം.
വനമേഖലയിലൂടെ സഞ്ചരിക്കുന്ന ആളുകൾ മാലിന്യങ്ങൾ വനത്തിലേക്ക് വലിച്ചെറിയുകയും റോഡരുകിൽ ഉപേക്ഷിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൈൽഡ്‌ലൈഫ് പിഴ ശിക്ഷ കർഷനമാക്കികൊണ്ട് ഉത്തരവിറക്കിയത്.
ദേശീയപാത കടന്നുപോകുന്ന മുത്തങ്ങ മുതൽ കർണാടക അതിർത്തിയായ മൂലഹളവരെ ഇതിന്റെ ഭാഗമായി മുന്നറിയിപ്പ് നോട്ടീസ് പതിക്കും. ഇതിനു പുറമെ വനമേഖലയിലൂടെ കടന്നുപോകുന്ന എല്ലാ ചെറുതും വലുതുമായ റോഡുകളിലും മുന്നറിയിപ്പ് നോട്ടീസ് പതിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മുത്തങ്ങ അസി.വൈൽഡ് ലൈഫ് വാർഡൻ സുനിൽ കുമാർ പറഞ്ഞു.
ഫോട്ടോ--ജാഗ്രത
വനം വകുപ്പ് പുറത്തിറക്കിയ ജാഗ്രത പോസ്റ്റർ