wall
ബോംബേറിൽ മുസ്ലിം ലീഗ് ഓഫീസിന്റെ ചുമർ തകർന്ന നിലയിൽ

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വിളയാട്ടുകണ്ടിമുക്കിലെ മുസ്ലീം ലീഗ് ശാഖാ ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ പുലർച്ചെ രണ്ടേകാലോടെയാണ് ശിഹാബ് തങ്ങൾ സ്മാരക മന്ദിരത്തിന് നേരെ അക്രമമുണ്ടായത്. ഓഫീസിന്റെ ചുമർ ഭാഗികമായി തകർന്നു. താഴെ നിലയിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി ഓഫീസിന്റെ ഷീറ്റുകൾ കത്തി നശിച്ചിട്ടുമുണ്ട്.

ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് പറയുന്നു. സമീപപ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ബോംബേറിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് ലീഗ് ആരോപണം. എന്നാൽ ഇതുവരെ വ്യക്തമായ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മേഖലയാണ് വിളയാട്ടുകണ്ടിമുക്ക്. എസ്.ഡി.പി.ഐയും ഇവിടെ സജീവമാണ്.
പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. പൊലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുമുണ്ട്. കഴിഞ്ഞ് ദിവസം ഈ പ്രദേശത്ത് സി.പി എം, ബി.ജെ.പി, മുസ്ലീം ലീഗ് കക്ഷികളുടെ കൊടിമരവും മറ്റും നശിപ്പിച്ചിരുന്നു.