pictures
അശ്വന്ത് വരച്ച പ്രസിഡന്റുമാരുടെ ചിത്രങ്ങൾ

നന്തിബസാർ: ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് വരച്ച ചിത്രങ്ങളെ തേടിയെത്തിയത് ഇന്ത്യ ബുക്സ് ഒഫ് റെക്കോർഡ്. സ്റ്റെൻസിൽ ഡ്രോവിംഗ് എന്ന രൂപത്തിൽ ഇന്ത്യയടക്കം പന്ത്രണ്ട് ഏഷ്യൻ രാജ്യങ്ങളിലെ പ്രസിഡന്റുമാരെ ഒരുമണിക്കൂർ കൊണ്ട് വായകൊണ്ട് വരച്ചാണ് മൂടാടി വൻമുഖം അരയങ്കണ്ടി അശ്വന്ത് അംഗീകാരത്തിന്റെ തലപ്പാവ് അണിഞ്ഞത്. ചിത്രരചനയിൽ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് തോന്നിയപ്പോൾ വര കാൽ കൊണ്ടാക്കി. പരാജയമായിരുന്നു ആദ്യഘട്ടം. നിരന്തര പരിശ്രമത്തിലൂടെ കൈകാലുകൾ, വായ എന്നിവ കൊണ്ടൊക്കെ വരച്ചുതുടങ്ങി. ഒടുവിൽ ബുക്സ് ഓഫ് റെക്കോർഡിലെത്തി നിൽക്കുകയാണ് അശ്വന്തിന്റെ മിടുക്ക്. ഏഷ്യാ ബുക്സ് ഓഫ് റെക്കോർഡാണ് ലക്ഷ്യമെന്ന് അശ്വന്ത് പറയുന്നു. കുറ്റിക്കാട്ടൂർ എ.ഡബ്ലിയു.എച്ച് പോളിടെക്നിക്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ മൂന്നാംവർഷ വിദ്യാർത്ഥിയാണ്. അച്ഛൻ ബാബു അരയംകണ്ടി , അമ്മ ലജിന,​സഹോദരി അലേക്യ.


.