കോഴിക്കോട് : ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അഡ്‌ഹോക്ക് കമ്മിറ്റി അംഗീകാരം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി വിലയിരുത്തി.

ഫണ്ട് ചെലവഴിക്കാത്ത തദ്ദേശസ്ഥാപനങ്ങൾ അവ ചെലവഴിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാതല ഉദ്യോഗസ്ഥരും ശ്രദ്ധപുലർത്തണമെന്നും യോഗത്തിൽ വ്യക്തമാക്കി. ഭേദഗതി വരുത്തിയ വാർഷിക പദ്ധതികൾ 25 വരെ സമർപ്പിക്കാം. 27ന് ജില്ലാ ആസൂത്രണ സമിതി യോഗം ചേരും.

ജില്ലാ കളക്ടർ എസ് സാംബശിവറാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ മായ, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.