കടലുണ്ടി:കോഴിക്കോട് മജിസ്ട്രേറ്റ് കോടതി ജഡ്ജിയായിരുന്ന കെ.പി.കുമാരൻകുട്ടിയുടെ ഓർമ്മയ്ക്കായി കുടുംബം കടലുണ്ടി നവധാര പാലിയേറ്റീവ് സെന്ററിന് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും നൽകി. അഡ്ജസ്റ്റ്മെന്റ് കട്ടിൽ, കിടക്ക, വീൽചെയർ, വാക്കർ, എയർബഡ്, കംഫർട്ട് ചെയർ, ബെഡ്ഷീറ്റുകൾ, മരുന്ന് തുടങ്ങിയവയാണ് നൽകിയത്. വീട്ടിൽ നടന്ന ചടങ്ങിൽ മകൻ ഉണ്ണികൃഷ്ണനിൽ നിന്ന് ഉപകരണങ്ങൾ ഉദയൻ കാർക്കോളി ഏറ്റുവാങ്ങി.എ.കെ ബാലസുബ്രഹ്മണ്യൻ, കെ.പി മോഹനൻ, നഴ്സ് ഏ.വി.ജയശ്രീ, എം. ഗോപാലകഷ്ണൻ എന്നിവർ പങ്കെടുത്തു.