vijayaraghavan
ഡോ. കെ.സി. വിജയരാഘവൻ

കോഴക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം മേധാവിയായിരുന്ന അശോകപുരം സെന്റ് വിൻസന്റ് കോളനി റോഡ് 'വന്ദന"യിൽ ഡോ.കെ.സി. വിജയരാഘവൻ (87) നിര്യാതനായി.

മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും 1962 ൽ എം.ബി.ബി.എസ് പാസ്സായ ശേഷം ട്യൂട്ടറായി ആ വർഷം തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരുകയായിരുന്നു. 1966 മുതൽ രണ്ട് വർഷം ആർമി മെഡിക്കൽ കോറിൽ സേവനമനുഷ്ഠിച്ചു.
1970ൽ ഡൽഹി മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദമെടുത്തു.
കോഴക്കോട്, കോട്ടയം തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഇ .എൻ.ടി വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ലാണ് കോഴക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ചത്. കോഴിക്കോട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, പി.വി.എസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

ചാവക്കാട് കളത്തിൽ ചാത്തുക്കുട്ടിയുടെയും കുറുമ്പൂർ വള്ളിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഡോ.എൻ.ആർ ജോളി, (റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ). മക്കൾ: കെ.വി. വിനോദ് ('തട്ട്' റസ്റ്റോറന്റ്, ഷിക്കാഗോ), കെ.വി.വ്യാസ് (ആർക്കിടെക്ട്, ബംഗളൂരു). മരുമക്കൾ: മാർഗരറ്റ് ('തട്ട്' റസ്റ്റോറന്റ്, ഷിക്കാഗോ), വന്ദന (ഫാഷൻ ഡിസൈനർ, ബംഗളൂരു).

സഹോദരങ്ങൾ: പരേതരായ കെ.സി. കൃഷ്ണൻകുട്ടി, കെ.സി.ജയഗോപാൽ, ലക്ഷ്മി കൃഷ്ണൻ (എമ്പയർ പ്രസ്), കെ.സി.പത്മനാഭൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.