കുറ്റ്യാടി: ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് ഡയാലിസിസിലൂടെ ജീവൻ നിലനിറുത്തുന്ന, പിഞ്ചുകുഞ്ഞിന്റെ മാതാവുകൂടിയായ യുവതിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഉദാരമതികൾ കൈകോർത്തപ്പോൾ സ്വരൂപിക്കാനായത് 22 ലക്ഷം രൂപ. നരിക്കൂട്ടുംചാൽ കണ്ടോത്ത് ഖലീലിന്റെ ഭാര്യ സമീറ യാണ് ശസ്ത്രക്രിയ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്‌ത്രക്രിയ കാത്തുകഴിയുകയാണ്. കൂലിപ്പണിക്കാനായ ഖലീലിന് ചികിത്സാച്ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് വിവിധ കൂട്ടായ്മകൾ വിവിധ ദേശങ്ങളിൽ നിന്നായി പണം സ്വരൂപിക്കാൻ രംഗത്തിറങ്ങിയത്. ഗ്രാമപഞ്ചായത്ത് അംഗം ജുഗുനു തെക്കയിൽ ചികിത്സാ കമ്മിറ്റി രക്ഷാധികാരി ഡോ.സച്ചിത്തിന് 22 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി.കെ.നവാസ് അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.സി. അബ്ദുൾ മജീദ്, ഹാഷിം നമ്പാട്ടിൽ, ടി.കെ.കുട്യാലി, ഡോ: ആസിഫ് അലി, ജമാൽ പാറക്കൽ, നസീർ ചിന്നൂസ്, കെ.പി.രജീഷ് കുമാർ, കെ.ഇ.ഫൈസൽ, കല്ലാറ കുഞ്ഞമ്മദ്, അബ്ദുൾ സലാം മുള്ളൻകുന്ന് ,അഷ്രഫ് തെരുവത്ത്, പി.കെ.നവാസ്, കൊള്ളി ഫൈസൽ, കണ്ടിയിൽ നബീൽ, ഗഫൂർ കുറ്റിയാടി, എൻ.പി.സലാം, എൻ.കെ.ഹാറൂൺ തുടങ്ങിയവർ സംസാരിച്ചു