കുറ്റ്യാടി: ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി സ്‌കൂളും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കുട്ടിക്കൂട്ടം ചേന കൃഷിയുടെ വിളവെടുപ്പ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതി കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.എം സജിത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ.നവ്യ, സി.കെ അബു, മനോജൻ, പി.പി സലാം എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക ജിജി സ്വാഗതം പറഞ്ഞു.