ബാലുശ്ശേരി: ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മലഞ്ചരക്ക് മോഷണം നടത്തിയ പ്രതി പിടിയിൽ. പിലാശ്ശേരി സ്വദേശി ബണ്ടി ചോർ എന്ന അജയ് (18) ആണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ ജീവൻ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി ഹൈസ്കൂൾ റോഡ്, തലയാട് എന്നിവിടങ്ങളിൽ പല തവണ പ്രതി മോഷണം നടത്തിയിരുന്നു. പ്രിൻസിപ്പൽ എസ്.ഐ പ്രജീഷ്, സബ് ഇൻസ്പെക്ടർമാരായ മധു മൂത്തേടത്ത്, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം കൊടുവള്ളിയിൽ നിന്നാണ് പ്രതിയെ തന്ത്രപരമായി കുരുക്കിയത്.