വടകര: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളം യാത്രയ്ക്ക് വടകരയിൽ സ്വീകരണം നൽകാൻ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃസമ്മേളനം തീരുമാനിച്ചു. ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് വടകര കോട്ടപറമ്പിൽ നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപവൽകരിച്ചു. നേതൃസമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ മടപ്പള്ളി, എം.സി. ഇബ്രാഹീം, അഡ്വ. ഇ. നാരായണൻ നായർ, പ്രദീപ് ചോമ്പാല, എൻ.രാജരാജൻ, അഡ്വ. സി. വത്സലൻ, വി.കെ. അസീസ്, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ, ശശിധരൻ കരിമ്പനപ്പാലം, കെ.പി കരുണൻ, ടി.വി സുധീർ‌കുമാർ, ടി.വി കേളു എന്നിവർ പ്രസംഗിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ (ചെയർമാൻ), എൻ.പി. അബ്ദുല്ല ഹാജി (ജനറൽ കൺവീനർ), കളത്തിൽ പീതാംബരൻ(ട്രഷറർ) എന്നിവരെ ഭാരവാഹികളെ തിരഞ്ഞെടുത്തു.