വടകര: ബി.ഡി.കെ വടകരയുടെ നാലാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി.
വത്സരാജ് മണലാട്ട് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അൻസാർ ചേരാപുരത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജീഷ് ഒഞ്ചിയം, കബീർ, ഹസ്സൻ തോടന്നൂർ, എൻ.എസ് അമൽജിത്ത് , ശ്യാംജിത്ത്, ഫായിസ്, മുനീബ്, ശിൽപ, അനസ്, സനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.