പേരാമ്പ്ര : ഓൾ ഇന്ത്യാ ഫെഡറേഷൻ ഓഫ് അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെല്‍പ്പേഴ്‌സ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. കുത്തക കോർപ്പറേറ്റുകളിൽ നിന്നും ഐ.സി.ഡി.എസിനെ സംരക്ഷിക്കുക, അങ്കണവാടി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുക, ജീവനക്കാരുടെ മിനിമം വേതനം 21000 രൂപയാക്കുക, പ്രീ സ്‌ക്കൂൾ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. ജില്ലയിൽ ആറ് കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. പേരാമ്പ്ര സിവിൽ സ്‌റ്റേഷൻ പരിസരത്ത് നിന്ന് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തി. ധർണ സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.കെ. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല കമ്മിറ്റിയംഗം ശോഭന കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഒ.ബിന്ദുറാണി, പി.രോഷ്ണി, സജിനി ബാലുശ്ശേരി, ഷൈലജ പേരാമ്പ്ര, കമലം, എം.സി. രാധ തുടങ്ങിയവർ പ്രസംഗിച്ചു. എം.ഓമന, കെ.രാഗിണി, കെ.സി. സുലോചന, വി.എം. ഷീജ, കെ.സി.പത്മാവതി, ഷൈബ ചെറുവണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.