കോഴിക്കോട് : സിദ്ദിഖ് കാപ്പന് നിയമപരമായ സഹായം നൽകാൻ തയ്യാറാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. തങ്ങളെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയും കാണാനെത്തിയ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്തിനോടാണ് യൂത്ത് ലീഗിന്റെ സന്നദ്ധത അറിയിച്ചത്. പ്രത്യേക അഭിഭാഷകനെ ഏർപ്പെടുത്താമെന്ന് സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാൻ അറിയിച്ചു.
മാദ്ധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്കുള്ള യാത്രാമദ്ധ്യേ അറസ്റ്റ് ചെയ്തിട്ട് മൂന്നര മാസം കഴിഞ്ഞു. ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയതിന്റെ പേരിൽ അങ്ങേയറ്റത്തെ നീതി നിഷേധമാണ് ബി.ജെ.പി സർക്കാർ ചെയ്തതെന്നും യൂത്ത് ലീഗ് ആരോപിച്ചു.