ബാലുശ്ശേരി: ഡൽഹിയിൽ കർഷകർ നടത്തിവരുന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് നാഷണലിസ്റ്റ് കർഷക തൊഴിലാളി ഫോറം (എൻ.കെ.ടി.എഫ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കർഷക സമരത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പി.കെ.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലിയിൽ ഗംഗാധരൻ, ടി.കെ.സ്വാമി, കുഞ്ഞി കേളപ്പൻ, എം.എം മനോജ് കുമാർ, പി.എം.വി നടേരി, പ്രസാദ് കൊല്ലം , പി. സത്യവതി അശോകൻ എന്നിവർ പ്രസംഗിച്ചു.