കുറ്റ്യാടി: ഒരു ജനതയുടെ ചിരകാല അഭിലാഷമായ വട്ടോളി- വില്ല്യാപ്പള്ളി ബദൽ റോഡിന്റെ ഗുണഭോക്തൃസമിതി യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കനാൽ റോഡ് വികസന സമിതി ചെയർമാൻ സൂപ്പി നരിക്കാട്ടേരി അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി മുഖ്യാഥിതിയായി. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ പാതയുടെ വീതി വർദ്ധിപ്പിക്കുമെന്ന് യോഗം വിലയിരുത്തി. എ .വി നാസറുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അഡ്വ:ജ്യോതിലക്ഷ്മി, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത തുടങ്ങിയവർ പ്രസംഗിച്ചു.
രജീന്ദ്രൻ കപ്പള്ളി, പി.ബിന്ദു, സി. പി സജിത, ടി.ലീന, രോഷ്‌ന പിലാക്കാട്ട്, എ.കെ സുബൈർ, ശ്രീലത, എൻ. കെ അലീമത്ത് , കൂടത്താംകണ്ടി രവി, വി.ടി ഗംഗാധരൻ, എം.ഷിബിൻ, വനജ ഒത്തയോത്ത്, ഫൗസിയ കുഞ്ഞമ്മദ് വി. വി,മണ്ടോടി ബഷീർ, ചിറയിൽ മൂസ ഹാജി, വികസന സമിതി കൺവീനർമാരായ കറ്റോടി അമ്മദ്, ലത്തീഫ് പുതിയടത്ത്, കുനിയിൽ മുഹമ്മദ്, പൈക്കാട്ട് കുഞ്ഞാലി, നാസർ കറ്റോടി തുടങ്ങിയവർ സംബന്ധിച്ചു. കനാൽ വികസന സമിതി കൺവീനർ സി. വി അഷ്‌റഫ് സ്വാഗതവും കനാൽ വികസന സമിതി ട്രഷറർ പ്രസീത് തെക്കയിൽ നന്ദിയും പറഞ്ഞു.