കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 24.7ലക്ഷം വോട്ടർമാർ. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൻ 71,956 വോട്ടർമാർ ഇത്തവണ കൂടുതലാണ്. വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷിച്ചവരെ ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കും.
11,98,991 പുരുഷന്മാരും 12,71,920 സ്ത്രീകളും 42 ട്രാൻസ്ജെൻഡർമാരുമാണ് പട്ടികയിലുള്ളത്. 11,64,651 പുരുഷന്മാരും 12,34,320 സ്ത്രീകളുമാണ് കഴിഞ്ഞ തവണ വോട്ടവകാശമുണ്ടായിരുന്നവർ. 25 ട്രാൻസ്ജെൻഡർ വോട്ടർമാരും. കൊടുവള്ളിയിൽ ട്രാൻസ്ജെൻഡർ വോട്ടർമാർ ഇല്ല. കുറ്റ്യാടിയിലാണ് കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ളത്. 11 പേർ. കൊടുവള്ളിയിൽ സ്ത്രീ വോട്ടർമാരേക്കാൾ പുരുഷൻമാരാണ്.
കുന്ദമംഗലം നിയമസഭാ മണ്ഡലത്തിലമാണ് വോട്ടർമാരുടെ എണ്ണത്തിൽ മുന്നിൽ. 2,22,481 വോട്ടർമാരാണ് വോട്ടർമാരാണ് പട്ടികയിൽ ഇടംപിടിച്ചത്. കുറവ് വടകരയിലാണ്. 1,61,641പേർ. പുതിയ വോട്ടർമാർ കൂടുതൽ ബേപ്പൂരിലാണ് 7844 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ബാലുശ്ശേരിയിലാണ് കുറവ്. 3529 പേർ.
അരലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും കൂടുതലായി ഉൾപ്പെട്ട വോട്ടർമാരുടെ എണ്ണം: വടകര 3753, കുറ്റ്യാടി 8661, നാദാപുരം 7054, കൊയിലാണ്ടി 5005, പേരാമ്പ്ര 4813, ബാലുശേരി 3529, എലത്തൂർ 5904, കോഴിക്കോട് നോർത്ത് 5192, കോഴിക്കോട് സൗത്ത് 4859, ബേപ്പൂർ 7844, കുന്നമംഗലം 6005, കൊടുവള്ളി 4875, തിരുവമ്പാടി 3862.
അരലക്ഷം അപേക്ഷകർ
1,54,000 പുതിയ അപേക്ഷകളാണ് ഇക്കുറി വോട്ടർപട്ടികയിൽ പേര് ചേർക്കാനായി കിട്ടിയത്. ഇതിൽ യോഗ്യരായവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ അരലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. നാമനിർദ്ദേശം പിൻവലിക്കുന്നതിന് അടുത്ത ദിവസം വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമുണ്ടാകും.