കോഴിക്കോട് : പെരുവയൽ ഗ്രാമപഞ്ചായത്തിൽ അഞ്ച് സ്ഥലങ്ങളിലായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലത്തിൽ നൂറ് ദിവസത്തിനകം നൂറ് പദ്ധതികൾ പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ അഞ്ചിടങ്ങളിൽ വെളിച്ചമെത്തിച്ചത്.

മഞ്ഞൊടി, ഖാദി ബോർഡ് ബസ് സ്റ്റോപ്പ്, മുണ്ടക്കൽ പാറ, കൊണാറമ്പ്, പള്ളിക്കടവ് എന്നിവിടങ്ങളിലാണ് പുതുതായി ലൈറ്റുകൾ സജ്ജമാക്കിയത്. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ എ.പി റീന, രാജേഷ് കണ്ടന്നൂർ, ഉനൈസ് അരീക്കൽ, എം.എം പ്രസാദ്, എം മനോഹരൻ, വി.കെ ജിതേഷ്, സി.പി വിനു, കെ.പി അപ്പു, എം ശ്രീനിവാസൻ പ്രസംഗിച്ചു.