കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2020-2021 വാ‌ർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന ഇടവിള കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്കും പച്ചക്കറി കൃഷി ചെയ്യാൻ താല്പര്യമുള്ള വനിതാ ഗ്രൂപ്പുകൾക്കും ബ്ലോക്ക് പഞ്ചായത്ത് സാമ്പത്തിക സഹായം നൽകുന്നു. താല്പര്യമുള്ള ഗ്രൂപ്പ് അംഗങ്ങൾ 28,29,30,31, തിയ്യതികളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അറിയിച്ചു.