കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചാത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്ന ജലജീവൻ പദ്ധതിയുടെ ഉദ്ഘാടനം പൂളത്തറയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ,മെമ്പർമാരായ ടി.കെ കുട്ട്യാലി, പി.കെ സബിന,സുമിത്ര സി.കെ,നിഷ കെ.,ശോഭ കെ.പി.കരീം എം.പി,സി.എൻ.ബാലകൃഷൻ, വി.പി പ്രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.