കോഴിക്കോട് : തളി ബ്രാഹ്മണ സമൂഹ മഠത്തിന്റെ സുവർണ ജൂബിലി വർഷ സമഷ്ടി ഉപനയനത്തിന്റെ ഭാഗമായുള്ള ഉപനയന ചടങ്ങുകൾ സമാപിച്ചു.
സുവർണ ജൂബിലി നിറവിൽ നടക്കുന്ന ഉപനയന കർമ്മങ്ങളുടെ രണ്ടാം ദിവസമായ ഇന്ന് ദിഗ്വപനം, അഭിഷേകം, ബ്രഹ്മോപദേശം, യജ്ഞോപവീത ധാരണം, കുമാര ഭോജനം, ദണ്ഠ ധാരണം, ഹോമം, ഭിക്ഷാ വന്ദനം എന്നീ ചടങ്ങുകൾ നടന്നു.
തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ എൻ.കെ. വെങ്കിടാചല വാധ്യാർ മുഖ്യ കാർമ്മികത്വം വഹിച്ചു. തളി ബ്രാഹ്മണ സമൂഹം പുരോഹിതന്മാരായ രഘു വാധ്യാർ, എം.ആർ.വെങ്കിട്ടരാമ വാധ്യാർ, കൃഷ്ണ മൂർത്തി വാധ്യാർ, നീലകണ്ഠ ശർമ്മ, രാഹുൽ ശർമ്മ, ശ്രീനാഥ് ശർമ്മ, ജയശങ്കര ശർമ്മ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.
തളി ബ്രാഹ്മണ സമൂഹമഠത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടക്കുന്ന 'സമഷ്ടി ഉപനയനം' 1971ലാണ് ആരംഭിച്ചത്. സുവർണ ജൂബിലി വർഷമായ 2021ൽ 51 സമഷ്ടി ഉപനയനങ്ങൾ നടത്തുവാൻ തീരുമാനിച്ചിട്ടുള്ളതായി തളി ബ്രാഹ്മണ സമൂഹം ഭാരവാഹികൾ അറിയിച്ചു. അടുത്ത സമഷ്ടി ഉപനയനം ഏപ്രിൽ 25 ന് നടക്കും. ചടങ്ങിന് തളി ബ്രാഹ്മണ സമൂഹം പ്രസിഡന്റ് എ.എസ്.വിവേകാനന്ദൻ, വൈസ് പ്രസിഡണ്ട് പി. ധർമ്മരാജൻ, സെക്രട്ടറി എം.ജെ.അനന്തനാരായണൻ, ട്രഷറർ കെ.എൻ.കൃഷ്ണമണി എന്നിവർ നേതൃത്വം നൽകി.