kunnamangalam-news
കുന്ദമംഗലത്ത് ആരംഭിച്ച സ്ക്വായ് സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്

കുന്ദമംഗലം: സ്ക്വായ് മാർഷൽ ആർട്സിന്റെ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പും കോച്ചുകൾക്കുള്ള പരിശീലന ക്യാമ്പും കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ഒഡിറ്റോറിയത്തിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള സ്ക്വായ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരിയിൽ അലവി മുഖ്യാതിഥിയായിരുന്നു. രവീന്ദ്രൻ കുന്ദമംഗലം, സ്കൂൾ പ്രിൻസിപ്പാൾ ഒ.കല, ഹെഡ്മാസ്റ്റർ പ്രേമരാജൻ, എം.പി മുഹമ്മദ് ഇസ്ഹാഖ്, പി.ഷഫീഖ്, പി.ടി അബ്ദുൽ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം വി.കെ തങ്കച്ചൻ സ്വാഗതവും എൻ.പി തൻവീർ നന്ദിയും പറഞ്ഞു.