1
കോമച്ചേരിക്കണ്ടി - പാലോറ കുന്ന് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര:മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൊഴുക്കല്ലൂർ 9-ാം വാർഡിലെ കോമച്ചേരിക്കണ്ടി - പാലോറ കുന്ന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു.

ഭാസ്ക്കരൻ കൊഴുക്കല്ലൂർ, കെ.കെ.നിഷിത, കെ.എം.ബാലൻ, കെ.കെ.രാരിച്ചൻ, ജാനു പാലോറ ,കെ.ഷൈനു, കെ.എം. പ്രമീഷ്, സജ്ഞയ് കൊഴുക്കല്ലൂർ, കെ.എം.രാഘവൻ, നാരായണൻ വെങ്ങിലേരി, കവിതമൊയോൽ, റിഗേഷ് എൻ.എം, എൻ.എം വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.