sndp
എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ ഭാരവാഹികൾക്ക് ഉമ്മത്തൂർ ശാഖ നൽകിയ സ്വീകരണം

വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ ഭാരവാഹികൾക്ക് ഉമ്മത്തൂർ ശാഖയിൽ സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.ടി ഹരിമോഹൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ റഷീദ് കക്കട്ട്, ബാബു പൂതംപാറ, ബാബു.സി.എച്ച്, ചന്ദ്രൻ ചാലിൽ, സൈബർ സേന കേന്ദ്ര കൺവീനർ ജയേഷ് വടകര, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി, മലയോര മേഖല എക്സിക്യൂട്ടീവ് കൃഷ്ണൻ പൂളത്തറ, വി.കെ. കുമാരൻ വളയം, വിവിധ ശാഖാ നേതാക്കന്മാർ എന്നിവർ പങ്കെടുത്തു. ശാഖ പ്രസിഡന്റ് ബാലൻ വാച്ചാലിൽ, സെക്രട്ടറി മനോജ് എന്നിവർ നേതൃത്വം നൽകി.