1
വേളം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾക്ക് നല്കിയ സ്വീകരണം പാറക്കൽ അബ്ദുള്ള എം എൽ .എ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കേരളത്തിലെ ഇടത് പക്ഷ ഭരണം അഴിമതിയിലും, കള്ളക്കടത്ത്, ലഹരി മാഫിയകളുടെയും കൈകളിൽ അകപ്പെട്ടിരിക്കുകയാണെന്ന് പാറക്കൽ അബ്ദുള്ള എം.എൽ എ. വേളം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾക്ക് പുത്തലത്ത് ശാഖ മുസ്ലിംലീഗ് സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ബഷീർ ഹാജി അദ്ധ്യക്ഷത വഹിച്ചു. മസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെ.സി ബാബു, കെ.സി മുജീബ് റഹ്മാൻ, കിണറുള്ളതിൽ അസീസ്, ഇ.പി സലീം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മുന്നൂൽ മമ്മു ഹാജി, കെ.അഹ്മദ് ഹാജി, എം.എ കുഞ്ഞബ്ദുല്ല , പി.പി റഷീദ്, ടി.കെ അബ്ദുൽ കരീം, കോമത്ത് ഇബ്രാഹീം, ടി.കെ റഫീഖ് , പി.കെ ബഷീർ, എം.പി ഷാജഹാൻ, കെ.കെ അന്ത്രു, ടി.കെ റഷീദ് തുടങ്ങിയവ‌ർ പ്രസംഗിച്ചു. കെ.ടി ബഷീർ മൗലവി സ്വാഗതവും പി.കെ യൂനുസ് നന്ദിയും പറഞ്ഞു .