1
കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി.പി.ഐ വേളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ കെ.പി പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കാർഷിക ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ വേളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ ഉദ്ഘാടനം ചെയ്തു. സി.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു ജില്ലാ സെക്രട്ടറി പി.കെ ദാമോദരൻ, ലോക്കൽ സെക്രട്ടറി സി.രാജീവൻ, കെ.സത്യൻ, ടി.സുരേഷ്, എൻ.കെ വിശ്വനാഥൻ, കെ.സി മുഹമ്മദ്, ടി.കുമാരൻ, സി.കെ ബിജിത്ത് ലാൽ, പി.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.