netaji
വേങ്ങേരി നേതാജി റീഡിംഗ് റൂം ആൻഡ് ലൈബ്രറി സംഘടിപ്പിച്ച 125-ാമത് നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനാഘോഷം എ.പി സത്യനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വേങ്ങേരി നേതാജി റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാമത് ജന്മദിനം ആഘോഷിച്ചു. പരിസ്ഥിതി പ്രവർത്തകനും നിറവ് വേങ്ങേരി സ്ഥാപക ചെയർമാനുമായ എ.പി. സത്യനാഥൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരത്തോടൊപ്പം സായുധ വിപ്ളവ ചിന്തകളും ഏകോപിപ്പിച്ച ധീര ദേശാഭിമാനിയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസെന്ന് എ.പി. സത്യനാഥൻ പറഞ്ഞു. സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഗ്രന്ഥശാല സംഘം എക്സിക്യൂട്ടീവ് അംഗം പി. കുഞ്ഞൻ, പി. വിനയൻ, കെ. രാജഗോപാൽ, പി.പി. രാമനാഥൻ, സി.കെ. വേണുഗോപാൽ, പി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.