വടകര : വടകര മിനി സിവിൽ ദിവസേന എത്തുന്ന നൂറുക്കണക്കിന് ആളുകൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാതെ നട്ടം തിരിയുന്നു. സ്ത്രീകളും പ്രായമുള്ളവരുമായവരാണ് ഏറെ പ്രയാസത്തിലാവുന്നത്. ഇത് സംബന്ധിച്ച് നിരവധി പ്രമേയങ്ങളും ആവശ്യങ്ങളും ഭരണ പ്രതിപക്ഷ യൂനിയനുകൾ ബന്ധപ്പെട്ടവരുടെ മുന്നിൽ നിരത്തിയെങ്കിലും നാളിതു വരെ അനുകൂല നടപടി ഉണ്ടാവാത്തതിൽ പൊതുജനങ്ങളും വിവിധ ഓഫിസുകളിലെ ജീവനക്കാരും അസ്വസ്ഥരാണ്. സബ് രജിസ്ട്രാഫീസിലും താലൂക്ക് ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, ജി.എസ്.ടി ഓഫീസ്, ഡി.ഇ.ഒ.എ.ഇ.ഒ ഓഫീസ്, കോടതി കോംപ്ലക്‌സ്, സപ്ലൈ ഓഫീസ്, ട്രഷറി എന്നിവിടങ്ങളിലെല്ലാം എത്തുന്നവരൊക്കെയും മണിക്കൂറുകളോളം ഇവിടെ ചെലവഴിക്കേണ്ടി വരുന്നുണ്ട്. അതിനിടയിൽ പലരും ടോയ്‌ലറ്റ് സൗകര്യം സംബന്ധിച്ച് അന്വേഷിക്കുമ്പോൾ മറുപടി പറയാൻ കഴിയാതെ ഓഫീസിലെ ജീവനക്കാർ കുഴങ്ങുകയാണ്. വടകര സിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) യൂനിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. വടകര മുനിസിപ്പൽ സൗത്ത്, ഒഞ്ചിയം യൂണിറ്റ് സമ്മേളനം കെ.എം വിപിൻ ഉദ്ഘാടനം ചെയ്തു. സത്യഗോപൻ പതാക ഉയർത്തി. പി.പി സുധിഷ് അദ്ധ്യ.ക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി രാജീവൻ, ടി.സി സജീവൻ, കെ.വി രാജേന്ദ്രൻ, പി അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. വടകര മുൻസിപ്പൽ യൂണിറ്റ് ഭാരവാഹികൾ പ്രസിഡന്റ് എം.സത്യാപാലൻ, എം ശെൽവമണി (വൈസ് പ്രസിഡന്റ്).