കടലുണ്ടി: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന രക്തസാക്ഷ്യം ക്യാമ്പയിനിന്റെ പ്രചരണാർത്ഥം നടത്തുന്ന ജില്ലാതല പ്രചാരണ ജാഥയ്ക്ക് തുടക്കം. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ ശ്രീജിത്ത് മുടപ്പിലായിക്ക് പതാക കൈമാറി . സംഘാടക സമിതി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി ബിനൂപ്, പിലാക്കാട്ട് ഷൺമുഖൻ,
എ.ടി റിയാസ് അഹമ്മദ്, അക്ഷയ് മുണ്ടേങ്ങാട്ട്, എ.ടിസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. പ്രചാരണ ജാഥ 25, 26, 27 തീയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. തൊട്ടിൽപ്പാലത്ത് ജാഥ സമാപിക്കും.