lockel
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാർക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ സ്വീകരണം ബേപ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ കെ ആലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര : രാമനാട്ടുകര മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാർക്ക് മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി സ്വീകരണം നൽകി. പരുത്തിപ്പാറ ഹിദായത്തുൽ ഇസ്ലാം ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണം ബേപ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ കെ ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡന്റ് കെ. കെ.മുഹമ്മദ്‌കോയ അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, ഡെപ്യട്ടി ചെയർമാൻ കെ. സുരേഷ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി. കെ.ലത്തീഫ്, പി.ടി നദീറ. വി എം പുഷ്പ. കെ. സൈതലവി. യമുന. പി സഫ. കൗൺസിലർമാരായ ഗോപി പരുത്തിപ്പാറ. ഹമീദ്. സാദിക്ക് .പി . ജുബൈറിയ. പി. ജസ്‌ന. മൈമൂന ഹാരിസ് എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. മുസ്ലിംലീഗ് നേതാവ് അസ്‌കർ ഫറോക് മുഖ്യ പ്രഭാഷണം നടത്തി. പച്ചീരി സൈതലവി. എം സൈദലവി. മഹസൂo.വി എം റസാഖ് ,കെ .യം.കുഞ്ഞോയി. എം .കെ അയ്യൂബ് കല്ലട, വി.കെ.ഹാജറാ ബീവി എന്നിവർ പ്രസംഗിച്ചു. എം .കെ മുഹമ്മദലി കല്ലട സ്വഗതവും കെ.എം.എ ലത്തീഫ് നന്ദിയും പറഞ്ഞു.