വടകര: സുഗതകുമാരി ടീച്ചറുടെ ജന്മ ദിനത്തിൽ ഓർമ്മപുതുക്കി ഓർക്കാട്ടേരി നോർത്ത് യു പി സ്കൂളിൽ വൃക്ഷത്തെ നട്ടു. ഏറാമല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ദീപ് രാജ്‌ ഓർമ്മ മരം നടീൽ നിർവഹിച്ചു. പ്രധാനാദ്ധ്യാപിക അജിത ടീച്ചർ, അദ്ധ്യാപകരായ ബിജിത, ശ്രീലേഖ, അനു, റോജ, രമ്യ സബീഷ്, ദാമോദരൻ, രജി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.