എടച്ചേരി: എടച്ചേരി-കക്കം വെളളി ഒതയോത്ത് ശ്രീ പരദേവത ക്ഷേത്രത്തിലെ തിറ ഉൽസവം കൊവിഡ് മാനദണ്ഡ പ്രകാരം ചടങ്ങായി മാത്രം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും നൽകി. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ഇ.കെ സജിത്ത്കുമാർ, ഭാരവാഹികളായ ബാലൻ മുല്ലപ്പള്ളി, ബിജു എം പി, സുരേഷ് കെ ടി കെ, ബാലൻ കുഴിക്കാളി, ബാലൻ തെണ്ടൻ കണ്ടി എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു .