ulccs
നാദാപുരം ചേതന റസിഡൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം യു .എൽ.സി.സി ചെയർമാൻ പാലേരി രമേശൻ നിർവ്വഹിക്കുന്നു.

വടകര: ജനചേതന റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ.എം സത്യനെ അനുമേദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു. പാലേരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വള്ളിൽ ബിന്ദു, മുൻ മെമ്പർ പി.പ്രസീത,മോഹനൽ പാലേരി, ശശി പറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പറമ്പത്ത് പവിത്രൻ സ്വഗതവും മഠത്തിൽ ഹരിദാസൻനന്ദിയും പറഞ്ഞു.