1
നാദാപുരം കൺട്രോൾ റും സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയിരുന്ന ബിനീഷിന്റെ കുടുംബത്തിന് ഇ.കെ. വിജയൻ എം.എൽ.എ. സഹായ നിധി കൈമാറുന്നു

നാദാപുരം: കൺട്രോൾ റും സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയിരിക്കെ മരണപ്പെട്ട നരിപ്പറ്റയിലെ എം.സി.ബിനീഷിന്റെ കുടുംബത്തിന് കേരള പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ സ്വരൂപിച്ച കുടുംബ സഹായ നിധി ഇ.കെ. വിജയൻ എം.എൽ. എ. കൈമാറി. കൊവിഡ് കാലത്തും സഹപ്രവർത്തകരോട് കരുണ കാട്ടുന്ന സേനാംഗങ്ങളുടെ പ്രവർത്തനം മാതൃക പരമാണെന്ന് എം.എൽ.എ. പറഞ്ഞു. അസോസിയേഷൻ ജില്ല പ്രസിഡന്റ് എൻ.സുനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി. ഡി. വൈ.എസ്.പിമാരായ കെ.കെ സജീവ്, വി.രാഘേഷ് കുമാർ, വാർഡ് മെമ്പർ കെ.സുജിന, സി. കെ.സുജിത്, പി.സുമ, എം.നാസർ തുടങ്ങിയവ‌ർ പ്രസംഗിച്ചു. ജില്ലാ ജോ. സെക്രട്ടറി പി.രാജീവൻ പറഞ്ഞു.